- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടെ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു
അമ്പലപ്പുഴ: ഭാര്യക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ ഭർത്താവ് മരിച്ചു. വളഞ്ഞവഴി മാമ്പലയിൽ മിസ്രിയ മൻസിൽ മുഹമ്മദ് കുഞ്ഞ് (68) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രിയാണ് മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ റഷീദ ബീവി മരണപ്പെട്ടത്. ഇന്ന് രാവിലെ ഖബറടക്കത്തിനായി പള്ളിയിലേക്ക് കൊണ്ടു പോകുന്നതിന് മുൻപ് ഭാര്യയെ അവസാനമായി കാണുന്നതിനിടയിലാണ് മുഹമ്മദ് കുഴഞ്ഞു വീണത്.
ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: മസൂദ്, മിൻഹാജ്, മനൂജ, മിസ്രിയ. മരുമക്കൾ: ഹാരിസ്, രിഫാന, ഷബീന, ഇർഫാന. മുഹമ്മദിനെയും റഷീദയെയും കാക്കാഴം പള്ളിയിൽ ഖബറടക്കി.
Next Story




