കോഴിക്കോട്: ഫലസ്തീൻ അനുകൂല പോസ്റ്റർ പതിച്ച സംഭവത്തിൽ കോഴിക്കോട് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. ഫറൂഖ് കോളേജ് വിദ്യാർത്ഥികളായ ആറ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവർത്തകർക്കെതിരെ കോഴിക്കോട് ടൗൺ പൊലീസാണ് കേസെടുത്തത്.

ബീച്ചിലെ സ്റ്റാർബക്‌സ് ഔട് ലറ്റിനുള്ളിലാണ് വിദ്യാർത്ഥികൾ ഫലസ്തീൻ അനുകൂല പോസ്റ്റർ പതിച്ചത്. കലാപാഹ്വാനമടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ്. കേസെടുത്ത നടപടിക്കെതിരെ പ്രതിഷേധിക്കുമെന്ന് വിദ്യാർത്ഥികൾ.