ബെംഗളൂരു: ഹോംവർക്ക് ചെയ്യാത്തതിന് കുട്ടികളെ ക്ലാസിന് പുറത്താക്കി സ്‌കൂൾ അധികൃതർ. നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെയാണ് മാനേജ്‌മെന്റ് ക്ലാസിൽ നിന്നും പുറത്താക്കിയത്്. കൂടാതെ 10,000 രൂപ പിഴയും ഇട്ടു. സംഭവവം കോടതിയിലെത്തിയതോടെ സ്‌കൂളിന് കർണാടക ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു. പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹോം വർക് ചെയ്യാത്തതിന് കുട്ടികളോട് 10,000 രൂപ പിഴയടയ്ക്കാൻ സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഈ തുക അടയ്ക്കാത്തതിന്റെ പേരിൽ കുട്ടികളെ ക്ലാസിൽ നിന്നു പുറത്താക്കിയതിനെതിരെ രക്ഷിതാവ് കോടതിയെ സമീപിക്കുക ആയിരുന്നു. എന്നാൽ കോടതി ഉത്തരവിട്ട ശേഷവും സ്‌കൂൾ അധികൃതർ തീരുമാനം മാറ്റാതെ വന്നതോടെ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ലക്ഷം രൂപ പിഴ വിധിച്ചത്.