മുട്ടം: പോക്സോ കേസിൽ നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിലായി. കദളിക്കാട് സ്വദേശി സെബിൻ ബെന്നിയെ (23)ആണ് മുട്ടം പൊലീസ് അറസ്റ്റുചെയ്തത്. 2023 ജൂണിൽ 17-കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിദേശത്ത് താമസിക്കുന്ന പെൺകുട്ടി നാട്ടിലെത്തിയപ്പോഴാണ് പീഡനത്തിന് ഇരയായത്.

പെൺകുട്ടിയുടെ മാതാപിതാക്കൾ പിരിഞ്ഞ് താമസിക്കുകയാണ്. അമ്മയുടെ സംരക്ഷണയിലായിരുന്നു പെൺകുട്ടി. ഇരുവരും വിദേശത്തായിരുന്നു. ഇടയ്ക്ക് പെൺകുട്ടി നാട്ടിൽവന്നപ്പോഴാണ് പീഡനം നടന്നത്. പിന്നീട് അമ്മയുടെ അടുത്തേക്കുപോയ പെൺകുട്ടി പീഡനവിവരം പറയുകയായിരുന്നു. അമ്മയാണ് നാട്ടിലെത്തി പൊലീസിൽ പരാതി നൽകിയത്. സെബിനെ റിമാൻഡുചെയ്തു.