- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് വെള്ളിയാഴ്ചമുതൽ അരമണിക്കൂറിനുള്ളിൽ പാസ്പോർട്ട്
കോട്ടയം: ജില്ലയിലെ പാസ്പോർട്ട് ജനസേവാകേന്ദ്രം വെള്ളിയാഴ്ച തുറക്കുമെന്ന് ചീഫ് പാസ്പോർട്ട് ഓഫീസർ അറിയിച്ചു. വൈകീട്ട് മൂന്നിന് കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനംചെയ്യും. മൂന്ന് ഘട്ടമായി രേഖകൾ പരിശോധിച്ച് മുപ്പതുമിനിറ്റിൽ പാസ്പോർട്ട് ലഭിക്കുംവിധമാണ് ക്രമീകരണം. ഒമ്പതുകോടി രൂപ ചെലവഴിച്ച ആധുനിക സേവാകേന്ദ്രത്തിന്റെ പണി നിർവഹിച്ചത് ചെന്നൈ കേന്ദ്രീകരിച്ചുള്ള കന്പനിയാണ്.
കോട്ടയം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനുസമീപം പി.ഡബ്ള്യു.ഡി. ഗസ്റ്റ് ഹൗസിന് എതിർവശത്തുള്ള കെട്ടിടത്തിലാണ് പുതിയ സേവാകേന്ദ്രം. വാഹനപാർക്കിങ് സൗകര്യം, മുൻഗണനാവിഭാഗം തിരിച്ചുള്ള കൗണ്ടറുകൾ, ഭിന്നശേഷിസൗഹൃദം, വിശാലമായ വിശ്രമമുറി, അതിവേഗ ഇന്റർനെറ്റ്, ഫോട്ടോസ്റ്റാറ്റ് എടുക്കാനുള്ള സൗകര്യം, എ.ടി.എം.കൗണ്ടർ, ആധുനിക സുരക്ഷാസംവിധാനങ്ങൾ എന്നിവയാണ് സേവാകേന്ദ്രത്തിന്റെ പ്രത്യേകതകൾ.
2023 ഫെബ്രുവരി 16-നാണ് കോട്ടയത്തെ പാസ്പോർട്ട് സേവാകേന്ദ്രത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിയത്. പിന്നീട് ആലപ്പുഴ, തൃപ്പൂണിത്തുറ, കരിങ്ങാച്ചിറ, ആലുവ എന്നിവിടങ്ങളിലേക്ക് പാസ്പോർട്ട് സേവനങ്ങൾ മാറ്റിയിരുന്നു.