- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമിതാക്കളെന്ന് സംശയിച്ച് സഹോദരങ്ങളെ ആക്രമിച്ചു; 9 പേർ അറസ്റ്റിൽ
ബെംഗളൂരു: ഇരുമതസ്ഥരായ കമിതാക്കളെന്നു സംശയിച്ച് സഹോദരനെയും സഹോദരിയെയും സംഘംചേർന്ന് ആക്രമിച്ച കേസിൽ ഒൻപതു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ബെളഗാവിയിലാണ് സംഭവം. ആക്രമണത്തിന് ഇരയായവരുടെ വീട്ടുകാർ പറഞ്ഞതനുസരിച്ച് പൊലീസ് എത്തിയാണ് ഇരുവരെയും അക്രമകാരികളിൽ നിന്നും മോചിപ്പിച്ചത്.
ശനിയാഴ്ചയാണ് സംഭവം. 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് ആക്രണത്തിനിരയായത്. ഇരുവരും തടാകക്കരയിലിരുന്ന് സംസാരിക്കുന്നതിനിടെയാണ് ആൾക്കൂട്ടം വളഞ്ഞത്. സംഭവത്തിൽ 17 പേർക്കെതിരെ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഉമർ സാദിഖ്, സെയ്ഫ് അലി, മുഹമ്മദ്, ആതിഫ്, അമൻ, റിഹാൻ, അസൻ എന്നിവരെ കൂടാതെ പ്രായപൂർത്തിയാകാത്ത രണ്ടു പേരും അറസ്റ്റിലായതായി ഡിസിപി റോഹൻ ജഗദീഷ് പറഞ്ഞു.
സഹോദരങ്ങളാണെന്ന് പറഞ്ഞിട്ടും കേൾക്കാതെ, സമീപത്തെ കെട്ടിടത്തിലേക്കു കൊണ്ടുപോയി തല്ലിച്ചതയ്ക്കുകയായിരുന്നു. യുവാവ് രക്ഷിതാക്കളെ ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഇവരെ രക്ഷിച്ചു. ഗുരുതരമായി പരുക്കേറ്റ സഹോദരങ്ങളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.