- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് പ്രചരിപ്പിച്ചു; ടെലഗ്രാമിൽ അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പ്രതിയുടെ നമ്പർ ഉപയോഗിച്ചുള്ള വാട്സാപ്പ് ലിങ്ക് നിർമ്മിച്ചത് കണ്ടെത്തിയത് സൈബർ ഡോം; അന്വേഷണം രാജസ്ഥാനിലേക്ക്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വ്യാജ സോഷ്യൽമീഡിയ അക്കൗണ്ടുകൾ നിർമ്മിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്. രാജസ്ഥാൻ ടോങ്ക് സ്വദേശി മൻരാജ് മീണ എന്ന യുവാവിനെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ഡിസംബർ 11-ന് സൈബർഡോം നടത്തിയ സൈബർ പട്രോളിങ്ങിനിടെയാണ് സംഭവം കണ്ടെത്തിയത്.
മുഖ്യമന്ത്രിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് സാമൂഹിക മാധ്യമമായ ടെലഗ്രാമിൽ അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പ്രതിയുടെ നമ്പർ ഉപയോഗിച്ചുള്ള വാട്സാപ്പ് ലിങ്ക് നിർമ്മിച്ച് പ്രചരിപ്പിക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതിന് ഏതെങ്കിലും വ്യാജ സിം കാർഡ് ഉപയോഗിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. ഐടി വകുപ്പ് 66 സി പ്രകാരം മൂന്നാം തീയതിയാണ് മൻരാജിനെതിരെ കേസെടുത്തത്.
Next Story