- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
കണ്ണൂർ: കണ്ണൂരിൽ ലോട്ടറി വിൽപനക്കാരൻ ബസുകൾക്കിടെയിൽപ്പെട്ടു അതിദാരുണമായി മരിച്ചു. പയ്യന്നുരിലാണ് ലോട്ടറി വിൽപനക്കാരൻ ബസുകൾക്കിടെയിൽപ്പെട്ടു മരിച്ചത്. പയ്യന്നൂർ കേളോത്തെ കെ.വി.രാഘവൻ (67) ബസുകൾക്കിടയിൽപ്പെട്ട് മരിച്ചത് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ തിങ്കളാഴ്‌ച്ച രാവിലെയാണ് അപകടം.
പയ്യന്നുരിൽ നിന്ന് കക്കറ ഭാഗത്തേക്ക് പോകേണ്ട ശ്രീനിധി ബസ് പിന്നോട്ടെടുക്കുമ്പോൾ രണ്ടു ബസുകൾക്കിടയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പയ്യന്നൂരിലെ ആദ്യ കാല ടാക്‌സി ഡ്രൈവറായിരുന്നു.
ഭാര്യ: ശകുന്തള,
മക്കൾ: പുരുഷോത്തമൻ, ലതിക , സജിന. സംഭവത്തിൽ പയ്യന്നൂർ പൊലിസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
Next Story

