- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടംതൊഴിലാളി സ്ത്രീയ്ക്ക് ദാരുണാന്ത്യം
ഇടുക്കി: ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടംത്തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെട്ടു. തേയിലത്തോട്ടത്തിൽ ജോലിക്ക് പോകുകയായിരുന്ന പരിമളം ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു ആക്രമണം. ഇവർക്കൊപ്പം വേറെയും തൊഴിലാളികളുണ്ടായിരുന്നു.
സമീപത്തുണ്ടായിരുന്ന കാട്ടാന തൊഴിലാളികൾക്കുനേരെ പാഞ്ഞടുത്തതോടെ എല്ലാവരും ചിതറിയോടി. എന്നാൽ പരിമളത്തിന് രക്ഷപ്പെടാനായില്ല. ഗുരുതരമായി പരിക്കേറ്റ ഇവരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story