- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം ലോ അക്കാദമിയിൽ എബിവിപി - എസ്എഫ്ഐ സംഘർഷം; റാഗിങ്ങിനിരയായ വിദ്യാർത്ഥിയുടെ അമ്മയ്ക്ക് മർദനമേറ്റെന്നും പരാതി; ആരോപണങ്ങൾ നിഷേധിച്ച് എസ്എഫ്ഐ
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിൽ എബിവിപി - എസ്എഫ്ഐ സംഘർഷം. വിദ്യാർത്ഥിയുടെ റാഗിങ് പരാതിയിൽ തെളിവെടുപ്പ് നടക്കുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. ഒന്നാം വർഷ വിദ്യാർത്ഥി എസ്. അർജുനെ എസ്എഫ്ഐക്കാർ റാഗ് ചെയ്തെന്നാരുന്നു പരാതി. അർജുന് ഡിസംബർ 20ന് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷത്തിനിടെ സീനിയർ വിദ്യാർത്ഥികളുടെ മർദനം ഏറ്റിരുന്നു. ഇതിന് കോളേജിൽ പരാതി നൽകാൻ എത്തിയ അർജുന്റെ മാതാവ് നിഷ പ്രവീണിനെ ഒരു സംഘം വിദ്യാർത്ഥികൾ മർദിച്ചെന്നാണ് പരാതി.
ഇന്ന് തെളിവെപ്പ് നടക്കുന്നതിനിടെ അർജുന്റെ അമ്മ നിഷ പ്രവീണിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്നാണ് പരാതി. മർദനമേറ്റ നിഷ പ്രവീൺ പേരൂർക്കട ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, ആരോപണങ്ങൾ എസ്എഫ്ഐ നിഷേധിച്ചു. എബിവിപി പ്രവർത്തകരും നിഷ പ്രവീണും ചേർന്ന് വനിത നേതാവിനെ മർദിച്ചെന്നുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം. എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗം അമേയ മനോജും ആശുപത്രിയിൽ ചികിത്സയിലാണ്.
മർദനമേറ്റ അർജുൻ ആലപ്പുഴ കരിയിലകുളങ്ങര സ്വദേശിയാണ്. കോളേജിൽ നടന്ന സംഭവത്തിൽ അധികൃതർ നടപടി എടുത്തിരുന്നില്ല. തുടർന്ന് കോടതിയെ സമീപിച്ചു സംരക്ഷണത്തിന് ഉത്തരവ് നേടിയിരുന്നു. തിങ്കളാഴ്ച കോളജിൽ എത്തിയ ഇവരെ ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് തടയുകയും മർദിക്കുകയുമായിരുന്നു. ഹൈക്കോടതിയിൽ അഭിഭാഷകയാണ് നിഷ പ്രവീൺ. അവരെ പേരൂർക്കട ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷയത്തിൽ എസ്എഫ്ഐ അർജുന്റെ അമ്മയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്. കോളേജിൽ എത്തി വിദ്യാർത്ഥിയെ മർദിച്ചു എന്നാണ് പരാതി.
മറുനാടന് മലയാളി ബ്യൂറോ