- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ കണ്ണൂരിനെ അഭിനന്ദിച്ച് ഗവർണർ
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ജേതാക്കളായ കണ്ണൂർ ജില്ലയെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കലോത്സവത്തിൽ ജേതാക്കളായ കണ്ണൂർ ജില്ലയെ മറ്റ് ജില്ലകൾ മാതൃകയാക്കണമെന്ന് പറഞ്ഞ അദ്ദേഹം, ബാക്കിയുള്ള ജില്ലകളും വളർന്ന് വരണമെന്നും പറഞ്ഞു.
കണ്ണൂർ ജില്ലയോട് തനിക്ക് വ്യക്തിപരമായി യാതൊരു എതിർപ്പുമില്ല. പഴയ ചില സാഹചര്യങ്ങളിലുള്ള സഹതാപം പ്രകടിപ്പിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കൊല്ലത്ത് സമാപിച്ച സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അവസാന നിമിഷം കോഴിക്കോട് ജില്ലയെ മൂന്ന് പോയിന്റിന് പിന്നിലാക്കിയാണ് 23 വർഷത്തിന് ശേഷം കണ്ണൂർ ജില്ല സ്വർണക്കപ്പ് കരസ്ഥമാക്കിയത്.
കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ. പ്രതിഷേധത്തെത്തുടർന്നുള്ള പ്രതികരണത്തിൽ ഗവർണറുടെ ബ്ലഡി കണ്ണൂർ' പരാമർശം ഏറെ വിവാദമായിരുന്നു. കണ്ണൂരിൻേറത് 'ബ്ലഡി ഹിസ്റ്ററി'യാണെന്നായിരുന്നു അന്ന് ഗവർണർ നടത്തിയ പ്രയോഗം.
ഈ പ്രയോഗത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രകടനവും പ്രതിഷേധ യോഗവും നടത്തിയും ഗവർണറുടെ കോലം കത്തിച്ചും ഡിവൈഎഫ്ഐ- എസ്.എഫ്.ഐ പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.