കണ്ണൂർ: കണ്ണൂരിലെ മേലെചൊവ്വയിൽ മഴയിൽ ബൈക്ക് തെന്നിവീണ് അപകടം. ബൈക്ക് മറിഞ്ഞതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രക്കാരായ യുവാക്കൾ ലോറികയറി മരിച്ചു. പാപ്പിനിശേരി ലിജ്മ സ്വദേശികളായ സമദ് (24), റിഷാദ് (25) എന്നിവരാണു മരിച്ചത്. രണ്ടുപേരും തൽക്ഷണം മരിച്ചു. ഇന്നലെ രാത്രി എട്ടിനാണ് നാടിനെ നടുക്കി അപകടം.

ടർഫിൽ ഫുട്‌ബോൾ മത്സരം കഴിഞ്ഞ് മടങ്ങിയ യുവാക്കളാണ് അപകടത്തിൽപെട്ടത്. ലോറി തലശ്ശേരി ഭാഗത്തേക്കു പോകുകയായിരുന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.