- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈറ്റ് ഹൗസ് ഗേറ്റിലേക്ക് വഹനം ഇടിച്ചുകയറ്റിയത് ആക്രമണമോ അപകടമോ എന്ന് സ്ഥിരീകരിക്കാതെ അമേരിക്ക; സുരക്ഷാ വീഴ്ച എന്ന വിലയിരുത്തൽ ശക്തം; ഡ്രൈവർ കസ്റ്റഡിയിൽ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിന് പുറത്തെ ഗേറ്റിലേക്ക് വാഹനം ഇടിച്ച് കയറ്റി. വൻ സുരക്ഷാ വീഴ്ചയാണ് ഇത്. അപകടത്തെ തുടർന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി രഹസ്യാന്വേഷണ വിഭാഗം കമ്മ്യൂണിക്കേഷൻസ് മേധാവി ആന്റണി ഗുഗ്ലിയൽമി അറിയിച്ചു.
ഇത് അപകടമാണോ ആക്രമണമാണോ എന്നത് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. വാഹനം സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരംആറു മണിയോടെയായിരുന്നു സംഭവം. അപകടം നടക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ്ഹൗസിൽ ഉണ്ടായിരുന്നില്ല.
കഴിഞ്ഞ മാസം 17 ന് ജോ ബൈഡന് അകമ്പടി പോയ കാറിലേക്ക് മറ്റൊരു വാഹനം ഇടിച്ച് കയറിയിരുന്നു. ഡെലവെയറിലെ വിൽമിങ്ടൺ ഡൗൺ ടൗണിലാലിരുന്നു അപകടം. അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനാണ് പ്രതിക്കെതിരെ കേസെടുത്തത്.
Next Story