കോഴിക്കോട്: മുക്കം തോട്ടുമുക്കത്ത് പലചരക്ക് കടയുടെ പൂട്ട് കുത്തിത്തുറന്ന് കവർച്ച. വെറ്റിലപ്പാറ സ്വദേശി കൊമ്മേരി മുജീബിന്റെ പലചരക്ക് കടയിലാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്. കടയിൽനിന്ന് 30,000 രൂപ നഷ്ടപ്പെട്ടു. മുക്കം പൊലീസിൽ പരാതി നൽകി.

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് മുജീബ് കടയടച്ച് വീട്ടിലേക്ക് മടങ്ങിയത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ പതിവുപോലെ കട തുറക്കാൻ എത്തിയപ്പോഴാണ് ഒരുഷട്ടറിന്റെ പൂട്ട് തുറന്നുകിടക്കുന്നത് കണ്ടത്. തുടർന്ന് സംശയം തോന്നി കടയിലെ മേശ പരിശോധിച്ചതോടെയാണ് ഇവിടെ സൂക്ഷിച്ചിരുന്ന പണം മോഷണംപോയതായി വ്യക്തമായത്.