- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
മലപ്പുറം : നിലമ്പൂർ പൂക്കോട്ടും പാടത്ത് വീണ്ടും കരടി ഇറങ്ങി . പതിവായി പ്രദേശത്തിറങ്ങി ഭീതിപരുത്തന്ന കരടി തന്നെയാണ് ഇന്നലെ രാത്രി വീണ്ടും വന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇന്നലെ രാത്രി 11 യോടെയായിരുന്നു നാട്ടുകാർ കരടിയെ കണ്ടത്.
ഒരു മാസമായി പ്രദേശത്ത് കരടി ശല്യമുണ്ട്. റബ്ബർ തോട്ടങ്ങളിൽ വ്യാപകമായ തേൻ കൃഷി ചെയ്യുന്ന പ്രദേശമാണിത്. ഓരോ തവണയും കരടിയെത്തി തേൻ പെട്ടികൾ വ്യാപകമായി നശിപ്പിക്കുന്ന സ്ഥിതിയാണുള്ളത്. ഇത്തവണയും തേൻ പെട്ടികൾ തകർത്താണ് കരടി മടങ്ങിയത്.
കരടിയിറങ്ങിയ വിവരം അറിയിച്ചെങ്കിലും രാത്രിയിൽ വനപാലകർ സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. രാത്രിയിൽ പ്രദേശത്തുകൂടെ പോകുന്നവരെ ആക്രമിക്കുമോയെന്ന ഭയത്തിലാണ് അധികൃതർ. കരടിയെ പിടികൂടി ആശങ്ക അകറ്റമെന്നാണ് നാട്ടുകാരുടെ ആവശ്യം
Next Story

