- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക്കുവള്ളിയിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു; സിപിഎം മുൻ ലോക്കൽ സെക്രട്ടറിയുടെ പേരിലുള്ള വീട്ടിൽ അനധികൃതമായി സൂക്ഷിച്ചത് 140 സിലിണ്ടറുകൾ
കൊല്ലം : ചക്കുവള്ളിയിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറി പ്രകാശ് ജനാർദനക്കുറുപ്പിന്റെ പേരിലുള്ള വീട്ടിലും സമീപത്തെ ഷെഡിലുമായി അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന 140 സിലിണ്ടറുകളിൽ ആറ് എണ്ണമാണ് പൊട്ടിത്തെറിച്ചത്.
കൊച്ചുതെരുവ് ചെമ്മാട്ട് മുക്കിന് സമീപത്തെ അനധികൃത ഗോഡൗണിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. പന്തളം തുമ്പമണ്ണിലെ ഏജൻസിയുടെ സിലിണ്ടറുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഗാർഹിക സിലിണ്ടറിൽ നിന്നും വാണിജ്യ ആവശ്യത്തിനുള്ള വലിയ സിലിണ്ടറിലേക്ക് വാതകം പകരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story