- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയിൽ ബൈക്കിന് മുകളിൽ മരം വീണ് അപകടം
കോഴിക്കോട്: കനത്ത മഴയിൽ ബൈക്കിനു മുകളിലേക്ക് മരം വീണ് അപകടം. മരം വീഴുന്നതു കണ്ട ബൈക്ക് യാത്രികർ പെട്ടെന്ന് ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. കോഴിക്കോട് എരഞ്ഞിക്കലിൽ പുതിയ പാലത്തിന് സമീപമാണ് അപകടം നടന്നത്. ബൈക്ക് ഭാഗികമായി തകർന്നു.
മഴ ശക്തമാവുന്ന സാഹചര്യം കണക്കിലെടുത്ത് കോഴിക്കോട് ഉൾപ്പെടെയുള്ള 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. കോഴിക്കോട് ജില്ലയിലെ മലയോരമേഖലകളിൽ ഒറ്റപ്പെട്ട മഴ തുടർന്നതോടെ താമരശേരിയിലും കുറ്റ്യാടിയിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
Next Story