പാനൂർ: എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ബന്ധുവായ പതിനഞ്ചുകാരന്റെ പേരിൽ പോക്സോ നിയമപ്രകാരം കേസെടുത്തു. പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ഒരുവർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടുത്തിടെ കുട്ടി സ്‌കൂളിൽ ചൈൽഡ് ലൈൻ അധികൃതർക്ക് മുന്നിൽ പീഡനവിവരം വെളിപ്പെടുത്തിയതിനെത്തുടർന്നാണ് പൊലീസ് കേസെടുത്തത്.പതിനഞ്ചുകാരനായ പത്താംതരം വിദ്യാർത്ഥി ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.