- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല തീർത്ഥാടക സംഘത്തിൽ നിന്നും കൂട്ടംതെറ്റി; യുവാവിന് തുണയായി പൊലീസ്
പത്തനംതിട്ട: ആന്ധ്രാപ്രദേശിൽ നിന്നെത്തിയ ശബരിമല തീർത്ഥാടക സംഘത്തിൽ നിന്ന് കൂട്ടംതെറ്റിയ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന യുവാവിന് തുണയായി റാന്നി പൊലീസ്. വിജയവാഡയിൽ നിന്നെത്തിയ 15 അംഗ സംഘത്തിലെ അംഗമായ മുൻഡിൽ ഹരിയാണ് പമ്പയിൽ നിന്ന് കൂട്ടംതെറ്റി റാന്നിയിലെത്തിയത്.
മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തീർത്ഥാടകനാണെന്ന് മനസിലാക്കിയ റാന്നി ജനമൈത്രി പൊലീസ്, ആവശ്യമായ വസ്ത്രങ്ങൾ വാങ്ങി നൽകുകയും അങ്ങാടി നാക്കോലിക്കൽ സീനിയർ സിറ്റിസൺ ഹോമിൽ എത്തിച്ച് താമസവും ഭക്ഷണവും ക്രമീകരിക്കുകയും ചെയ്തു.
വിവരം അറിഞ്ഞ് യുവാവിന്റെ സഹോദരൻ പിറ്റേ ദിവസം പൊലീസ് സ്റ്റേഷനിലെത്തി. ഇയാൾ കൊണ്ടുവന്ന രേഖകൾ പരിശോധിച്ച ശേഷം ഇരുവരെയും നാട്ടിലേയ്ക്ക് മടക്കി അയക്കുകയായിരുന്നുവെന്ന് റാന്നി പൊലീസ് അറിയിച്ചു.
Next Story



