- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്‌ഐയുടെ തല കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ
തൃശൂർ: ഗാനമേളയ്ക്കിടെ എസ്‌ഐയെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. തളിക്കുളം പുതിയങ്ങാടി ബാലസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ഉണ്ടായ സംഘർഷത്തിലാണ് എസ്‌ഐയ്ക്ക് നേരെ ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. പുതിയങ്ങാടി സ്വദേശി അനന്തു (22), അഖിൽ (24) എന്നിവരാണ് പിടിയിലായത്. വലപ്പാട് എസ്‌ഐ എബിന്റെ തലയിൽ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു.
ഗാനമേളയ്ക്കിടെ അടിപിടി നടന്നിരുന്നു. തുടർന്ന് ഉത്സവക്കമ്മിറ്റി അംഗങ്ങൾ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ച് മടങ്ങി. എന്നാൽ പത്തരയോടെ വീണ്ടും പ്രശ്‌നങ്ങൾ അരങ്ങേറുന്നതായി സന്ദേശം ലഭിച്ചതോടെ എസ്‌ഐയും സംഘവും വീണ്ടും സ്ഥലത്തെത്തി. പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ കല്ലുകൊണ്ട് എസ്‌ഐയുടെ തലയിൽ അടിക്കുകയായിരുന്നു. കേസിൽ രണ്ട് പേരെക്കൂടി പിടികിട്ടാനുണ്ടെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



