- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം സഞ്ജയ് ദീപക് റാവു റിമാൻഡിൽ
കൊച്ചി: മാവോയിസ്റ്റ് റിക്രൂട്ട്മെന്റ് കേസിൽ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റ് കേരളത്തിൽ രേഖപ്പെടുത്തി. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയ സഞ്ജയ് ദീപക് റാവുവിനെ റിമാൻഡ് ചെയ്തു. സഞ്ജയ് ദീപകിനെ കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണസംഘം അടുത്ത ദിവസം അപേക്ഷ നൽകും. കഴിഞ്ഞ സെപ്റ്റംബറിൽ തെലങ്കാനയിൽ വച്ചാണ് സഞ്ജയ് ദീപക് റാവുവിനെ അറസ്റ്റ് ചെയ്തത്.
മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ പൊലീസിന്റെയും ദേശീയ അന്വേഷണ ഏജൻസികളുടെയും നോട്ടപ്പുള്ളിയായിരുന്നു ഇയാൾ. ദീപക് റാവുവിനെ കുറിച്ച് വിവരം നൽകുന്നവർക്ക് മഹാരാഷ്ട്ര സർക്കാർ 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. 2022 ഫെബ്രുവരിയിലാണ് മാവോയിസ്റ്റ് റിക്രൂട്ട്മെന്റിൽ എൻഐഎ കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ആ വർഷം തന്നെ രണ്ടുപേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു.



