- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം
ഇടുക്കി: കുമളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം. കുമളി അമരാവതി സ്വദേശി ജോബിൻ ചാക്കോയ്ക്കാണ് വെട്ടേറ്റത്. ഇയാളുടെ കാലും ഒടിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ചയാണ് രാത്രിയോടെയാണ് സംഭവം. ജീപ്പിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സിപിഎം നേതാക്കൾക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതിന്റെ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story



