- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടി പിന്നിട്ടു; രണ്ടാം മുന്നറിയിപ്പ് നൽകി അധികൃതർ: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടി പിന്നിട്ടതോടെ രണ്ടാം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് ജലനിരപ്പ് 138 അടി പിന്നിട്ടത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമല്ലെങ്കിലും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടിയിട്ടുണ്ട്. സെക്കൻഡിൽ 1710 ഘനയടി വെള്ളമാണ് ഇപ്പോൾ ഒഴുകിയെത്തുന്നത്.
വൈഗ അണക്കെട്ട് നിറഞ്ഞുകിടക്കുന്നതിനാൽ തമിഴ്‌നാട് മുല്ലപ്പെരിയാറിൽനിന്ന് വെള്ളംകൊണ്ടുപോകുന്നത് നിർത്തി. നിലവിൽ മഴ ശക്തമല്ലാത്തതിനാൽ പെരിയാർ തീരവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Next Story



