- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തവനൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി
തവനൂർ: തവനൂർ സെൻട്രൽ ജയിലിൽ ബുധനാഴ്ച രാവിലെ തടവുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മറ്റു ജയിലുകളിലിൽനിന്ന് ഇവിടേയ്ക്കു മാറ്റിയ പ്രശ്നക്കാരായ തടവുകാരും ഇവിടെയുള്ള തടവുകാരും തമ്മിലാണ് ഏറ്റുമുട്ടിയത്. പത്തോളംപേരാണ് സംഘർഷത്തിലേർപ്പെട്ടത്. തടവുകാർ കുളിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് ആദ്യം ഏറ്റുമുട്ടലുണ്ടായത്. പിന്നീട് മൂന്നുതവണകൂടി ഏറ്റുമുട്ടലുണ്ടായി.
സംഘർഷത്തിൽ ചിലർക്ക് നിസ്സാര പരിക്കുണ്ട്. കൊടി സുനി ഉൾപ്പെടെയുള്ള കുപ്രസിദ്ധ കുറ്റവാളികളെ പാർപ്പിച്ചിട്ടുള്ളത് ഈ ജയിലിലാണ് സംഘർഷം ഉണ്ടായത്. ഇവർക്കിടയിലെ കുടിപ്പകയാണ് സംഘർഷത്തിനു കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ജയിൽ ജീവനക്കാർ വളരെ പ്രയാസപ്പെട്ടാണ് തടവുകാരെ പിടിച്ചുമാറ്റിയത്.
ജയിലിൽ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തത് ഇത്തരം പ്രശ്നങ്ങൾ നേരിടുന്നതിനു തിരിച്ചടിയാണ്. 92 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാർ വേണ്ടിടത്ത് 27 പേരാണുള്ളത്. അഞ്ഞൂറിലധികം തടവുകാരാണ് ഈ ജയിലിലുള്ളത്.



