പാലക്കാട്: മലമ്പുഴ ഉദ്യാനത്തിൽ കാട്ടാനക്കൂട്ടമിറങ്ങി. 30ഓളം കാട്ടാനകളാണിറങ്ങിയത്. ഉദ്യാനത്തിലെ സ്ട്രീറ്റിലാണ് ആനക്കൂട്ടം ഇറങ്ങിയത്.

വനമേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്. രണ്ട് ദിവസം മുമ്പ് അടിമാലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെട്ടിരുന്നു. പന്നിയാർ സ്വദേശി മോഹന്റെ ഭാര്യ പരിമളയാണ് (44) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

തേയിലത്തോട്ടത്തിൽ കൊളുന്ത് നുള്ളാൻ പോകുമ്പോഴാണ് പരിമളവും കൂടെയുണ്ടായിരുന്ന പഴനിയമ്മയും കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽ അകപ്പെട്ടത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരിമളത്തെ കാട്ടാന അടിച്ചുവീഴ്‌ത്തുകയായിരുന്നു.