- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിക്കപ്പ് വാൻ തട്ടി ബസിനടിയിൽപ്പെട്ട വിദ്യാർത്ഥിനി മരിച്ചു; നിർത്താതെ പോയ വാഹനം തിരിച്ചറിഞ്ഞു; വാഹനം കസ്റ്റഡിയിൽ എടുക്കാൻ പൊലീസ്
കോഴിക്കോട്: കൊടുവള്ളിയിൽ വിദ്യാർത്ഥിയുടെ മരണത്തിന് ഇടയാക്കിയ വാഹനം തിരിച്ചറിഞ്ഞു. പെരിയാംതോട് സ്വദേശിയുടെ പിക്കപ്പ് വാനാണ് പെൺകുട്ടി സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ചിട്ട ശേഷം നിർത്താതെ പോയതെന്നും വാഹനം ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് പറഞ്ഞു.
സ്‌കൂട്ടറിനെതിരെ വന്ന പിക്കപ്പ് വാൻ തട്ടിയതിനെ തുടർന്ന് പെൺകുട്ടിയും സഹയാത്രക്കാരിയും ബസിന് മുന്നിലേക്ക് തെറിച്ചുവീഴുകായിരുന്നു. ഇന്നലെ രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ താമരശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിന്റെ മകൾ ഫാത്തിമ മിൻസിയ ആണ് മരിച്ചത്. 20 വയസായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ഒൻപതുമണിയോടെയായിരുന്നു അന്ത്യം. കൂടെ യാത്ര ചെയ്ത പുനൂർ സ്വദേശിനി ഫിദ ഫർസാന ചികിത്സയിലാണ്. ഇരുവരും മണാശേരി കെഎംസിടി മെഡിക്കൽ കോളജിൽ ബി ഫാം വിദ്യാർത്ഥികളാണ്.
Next Story



