- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിഷ്ഠാദിന ചടങ്ങ് രാഷ്ട്രീയ നേട്ടത്തിനായാണ് ബിജെപി ഉപയോഗിക്കുന്നതെന്ന് ലീഗ് പ്രസിഡന്റ്
തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ നിന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ വിട്ടുനിൽക്കുന്നതിൽ ആശ്വാസമുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. രാമക്ഷേത്രത്തിന് ആരും എതിരല്ലെന്നും പ്രതിഷ്ഠാദിന ചടങ്ങ് രാഷ്ട്രീയ നേട്ടത്തിനായാണ് ബിജെപി ഉപയോഗിക്കുന്നതെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
'രാമക്ഷേത്രത്തിന് ആരും എതിരല്ല. എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾ പ്രധാനമാണ്. അതിനെ എല്ലാവരും ബഹുമാനിക്കേണ്ടതുമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ വന്ന രാമക്ഷേത്രത്തെ മുസ്ലീങ്ങൾ അംഗീകരിക്കുന്നു, രാമക്ഷേത്ര ഉദ്ഘാടനം കേവലമൊരു രാഷ്ട്രീയ നേട്ടത്തിനാണ് ബിജെപി ഉപയോഗിക്കുന്നതെന്ന് എല്ലാവർക്കും മനസിലായി. അതിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ വിട്ടുനിൽക്കുന്നതിൽ ആശ്വാസമുണ്ട്' -സാദിഖലി തങ്ങൾ പറഞ്ഞു.
സമസ്തയും മുസ്ലിം ലീഗും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നുള്ളത് അടിസ്ഥാന രഹിതമാണ്. ലീഗുമായി എപ്പോഴും യോജിച്ച് പോകുന്ന പ്രസ്ഥാനമാണ് സമസ്ത. മുസ്ലിം ലീഗിന് സമസ്തയും, സമസ്തയ്ക്ക് മുസ്ലിം ലീഗും വേണം. അതിൽ ഒരുവിട്ടുവീഴ്ച എവിടെയും ഉണ്ടാകില്ലെന്നും തങ്ങൾ പറഞ്ഞു.



