തൃശൂർ: തൃശൂരിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് ആവർത്തിച്ച് തൃശൂർ എംപി ടി.എൻ. പ്രതാപൻ. വ്യാജ പ്രൊഫൈലുകളിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി അവസാന ആയുധമെന്ന നിലയിൽ സൈബർ സംഘങ്ങളെ ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകളും വ്യാജവാർത്തകളും സൃഷ്ടിച്ച് ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ആ പേടിപ്പെടുത്തലുകൾ കൊണ്ടൊന്നും പേടിക്കുന്ന കൂട്ടത്തിലല്ല താനെന്നും ടി.എൻ. പ്രതാപൻ പറഞ്ഞു.

അതേസമയം, ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അനാവശ്യമായ വ്യക്തിഹത്യ നടത്തുന്നതായി തോന്നിയിട്ടില്ല. ഭൂരിപക്ഷ വർഗീയതയ്ക്കും ന്യൂനപക്ഷ വർഗീയതയ്ക്കുമെതിരേയുള്ള പോരാട്ടത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. അത് ശക്തമായി തുടരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.