- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലം: കോതമംഗലം പൂയംകുട്ടിയിൽ ടാപ്പിങ് തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം. പൂയംകുട്ടി സ്വദേശി കൂനത്താൻ ബെന്നി വർഗീസിനു നേരെയാണ് കാട്ടാനയാക്രമണം ഉണ്ടായത്. വ്യാഴം പുലർച്ചെ 6.30-ന് റബർ വെട്ടുന്നതിനായി സ്‌കൂട്ടറിൽ പോകുകയായിരുന്ന ബെന്നിയെ പൂയംകുട്ടി കപ്പേളപ്പടിയിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്.
റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തിൽ നിന്ന് ഒരാനെ ബെന്നിയുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. ബെന്നിയുടെ സ്‌കൂട്ടർ ആന തകർത്തു. ഓടി രക്ഷപെടാൻ ശ്രമിച്ച ബെന്നിക്ക് തുമ്പിക്കൈ കൊണ്ട് അടിയേറ്റു. കൈകാലുകൾക്ക് ചതവും മുറിവുമുണ്ട്. ബെന്നിയെ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story



