പാലക്കാട്: പാലക്കാട്ട് ട്രാൻസ്‌ജെന്റേഴ്‌സും നാട്ടുകാരും തമ്മിൽ സംഘർഷം. രണ്ട് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി ബിഇഎം സ്‌കൂളിനു സമീപമാണ് സംഭവമുണ്ടായത്.

സംഘർഷത്തിൽ ഒരു ട്രാൻസ്‌ജെൻഡറിനും പിരായിരി സ്വദേശിയായ ഓട്ടോ ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഇരുവരും പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.