- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
അടൂർ: തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കലയപുരം താന്നിമൂട്ടിൽ വീട്ടിൽ ക്രിസ്തുദാസിന്റേയും ഷൈനിയുടേയും മകൾ പ്രിൻസിദാസ്(20) ആണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന പെരിങ്ങനാട് അമ്മൂമപ്പാറ തേക്കു വിളയിൽ ടോണിയുടെ പേരിൽ അടൂർ പൊലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു. ഡിസംബർ 31ന് പുലർച്ചെ ഒന്നിന് പെരിങ്ങനാട് ടോണിയുടെ വീട്ടിൽ വച്ചാണ് പ്രിൻസിക്ക് തീപ്പൊള്ളലേൽക്കുന്നത്.
തുടർന്ന് അടൂർ ജനറൽ ആശു പത്രിയിൽ എത്തിച്ചെങ്കിലും 80 ശതമാനം പൊള്ളൽ ഏറ്റതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ പ്രിൻസി മരിച്ചു. ഇവർക്ക് രണ്ടര വയസുള്ള ഒരു കുട്ടിയുമുണ്ട്. ഇവർ തമ്മിൽ വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാകുമായിരുന്നു. സംഭവ ദിവസം ഇരുവരും വഴക്കുണ്ടായതിനെ തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന ഡീസൽ ശരീരത്തിലേക്ക് ഒഴിച്ച് പ്രിൻസി തന്നെ സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് അടൂർ പൊലീസ് വ്യക്തമാക്കുന്നു. പ്രിൻസിയുടെ സഹോദരി പ്രിനിദാസിന്റെ മൊഴി പ്രകാരമാണ് ടോണിക്കെതിരെ കേസെടുത്തത്. ആൻസി ദാസാണ് പ്രിൻസിയുടെ മറ്റൊരു സഹോദരി.