- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റഗ്രാം വഴി സൗഹൃദം; പതിനാലുകാരിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
ഹരിപ്പാട്: പതിനാല് വയസുള്ള പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം പടിഞ്ഞാറെ കല്ലട വൈകാശിയിൽ കാശിനാഥനെയാണ് (20) കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി സൗഹൃദത്തിലാകുകയും പിന്നീട് പെൺകുട്ടിയെ കബളിപ്പിച്ച് ഫോട്ടോകൾ കൈക്കലാക്കുകയും ചെയ്തിരുന്നു.
തുടർന്ന് വ്യാജ ഇൻസ്റ്റഗ്രാം ഐഡി ഉണ്ടാക്കി അതിലൂടെ പെൺകുട്ടിയുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. പരാതിയെത്തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്താൽ പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തെളിവെടുപ്പിന് ശേഷം, ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story




