- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകരവിളക്ക്: തീർത്ഥാടക വ്യൂപോയിന്റുകളിലെ സുരക്ഷ ഉറപ്പാക്കി പ്രത്യേക സംഘം; ഭക്തർക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ നിർദ്ദേശം
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മകരജ്യോതി ദർശനത്തിനായുള്ള ജില്ലയിലെ വ്യൂ പോയിന്റുകൾ ജില്ലാ കളക്ടർ എ. ഷിബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സന്ദർശിച്ചു. ഇലവുങ്കൽ, അയ്യന്മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ് കോളനി, അട്ടത്തോട്, പഞ്ഞിപ്പാറ, പമ്പ ഹിൽ ടോപ്, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ വ്യൂ പോയിന്റുകൾ സന്ദർശിച്ച സംഘം ഒരുക്കങ്ങൾ വിലയിരുത്തി.
വ്യൂ പോയിന്റുകളിൽ ബാരിക്കേഡുകൾ, ശൗചാലയങ്ങൾ, കുടിവെള്ളം ഉൾപ്പെടെ തീർത്ഥാടകർക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തി. ശുചീകരണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തദ്ദേശസ്വയംഭരണവകുപ്പും ആരോഗ്യ വകുപ്പും വൈദ്യുതി വകുപ്പും വാട്ടർ അഥോറിറ്റിയും ആവശ്യമായ ക്രമീകരണങ്ങൾ സജ്ജീകരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിന്റെ മേൽനോട്ടത്തിൽ ആംബുലൻസ് സജ്ജീകരണം ഉൾപ്പെടുന്ന വൈദ്യസംഘത്തെ ഓരോ വ്യൂ പോയിന്റിലും ക്രമീകരിക്കും.
ശബരിമല എഡിഎം സൂരജ് ഷാജി, ജില്ലാ ദുരന്തനിവാരണ വകുപ്പ് ഡപ്യൂട്ടി കളക്ടർ ടി.ജി ഗോപകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിത കുമാരി, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ കെ. രശ്മിമോൾ, വനം, പൊലീസ്, അഗ്നിശമനസേന, സോയിൽ കൺസർവേഷൻ, സോയിൽ സർവേ, മൈനിങ് ആൻഡ് ജിയോളജി, പൊതുമരാമത്ത്, കെഎസ്ഇബി, വാട്ടർ അഥോറിറ്റി, പഞ്ചായത്ത് എന്നീ വകുപ്പുകളുടെ പ്രതിനിധികൾ സംഘത്തിലുണ്ടായിരുന്നു.



