- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ലട ജലസേചനപദ്ധതിയുടെ വലതുകര മെയിൻകനാലിലൂടെയുള്ള വേനൽക്കാല ജലവിതരണം ഇന്നും (12) ഇടതുകര കനാലിലൂടെയുള്ള ജലവിതരണം ജനുവരി 15 നും രാവിലെ 11 മുതൽ ആരംഭിക്കും. ഈ ജലസേചന പദ്ധതിയുടെ വലതുകര കനാൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഇടമൺ, കറവൂർ, പത്തനാപുരം, ഏനാദിമംഗലം, ഏഴംകുളം, അടൂർ, നൂറനാട്, ചാരുംമൂട് എന്നീ സ്ഥലങ്ങളിൽ കൂടിയും ഇടതുകര മെയിൻ കനാൽ കൊല്ലം ജില്ലയിലെ കരുവാളൂർ, അഞ്ചൽ, വെട്ടിക്കവല, ഉമ്മന്നൂർ, വെളിയം, കരീപ്ര, ഏഴുകോൺ, കുണ്ടറ, ഇളമ്പള്ളൂർ എന്നീ സ്ഥലങ്ങളിൽ കൂടിയും കടന്നുപോകുന്നതിനാൽ കനാലിന്റെ ഇരുകരകളിലുള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
Next Story



