- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയിൽ വിളിച്ച്വരുത്തി മർദനം,പണം കവരൽ; 7പേർ പിടിയിൽ
ചേർത്തല: യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിക്കുകയും പണവും ഫോണും തട്ടിയെടുത്ത ശേഷം മർദിച്ച് അവശനാക്കി വഴിയിൽ ഉപേക്ഷിക്കുകയും ചെയ്ത കേസിൽ രണ്ട് സ്ത്രീകളെയടക്കം ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിയായ യുവാവിനെ സംഘത്തിലെ യുവതിയാണ് രാത്രിയിൽ ഫോണിൽ വിളിച്ചു വരുത്തിയത്. ശേഷം ഒൻപതംഗ സംഘം ചേർന്ന് കാറിൽ തട്ടിക്കൊണ്ടുപോവുകയും യുവതിക്കൊപ്പം നിർത്തി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. തുടർന്ന് പണവും ഫോണും കൈക്കലാക്കിയ ശേഷം മർദിച്ച് അവശനാക്കി വഴിയിൽ ഉപേക്ഷിച്ചു. ചേർത്തലയിലാണ് സംഭവം. കേസിലുൾപ്പെട്ട രണ്ടുപേർ ഒളിവിലാണ്.
ഡിസംബർ 23-ാം തിയതി രാത്രിയിൽആലപ്പുഴ സ്വദേശി അഖിലിനെ(25)യാണ് തട്ടിക്കൊണ്ടുപോയത്. ആലുവ ചൂർണിക്കര തായിക്കാട്ടുകര പഴയപറമ്പ് അബ്ദുൾജലീൽ (32), ബാര്യത്തുവീട്ടിൽ ജലാലുദ്ദീൻ (35), മാഞ്ഞാലിവീട്ടിൽ മുഹമ്മദ് റംഷാദ് (25), നച്ചത്തള്ളാത്ത് ഫൈസൽ (32), പള്ളൂരുത്തി കല്ലുപുരയ്ക്കൽ അൽത്താഫ് (20), കരുനാഗപ്പള്ളി പാരക്കാട് സ്വദേശിനി കല്യാണി (20), പാലക്കാട് വാണിയംകുളം സ്വദേശിനി മഞ്ജു (25) എന്നിവരാണു പിടിയിലായത്.
അഖിലും കല്യാണിയും സൗഹൃദത്തിലായിരുന്നു. അഖിൽ കല്യാണിയെ ഫോണിലൂടെ അസഭ്യംപറഞ്ഞതാണു തട്ടിക്കൊണ്ടു പോകലിനു കാരണമായതെന്നാണ് പൊലീസ് പറയുന്നത്. കല്യാണി കൂട്ടുകാരുമായി ആലോചിച്ച് അഖിലിനെ രാത്രിയിൽ ചേർത്തലയിലേക്കു വിളിച്ചുവരുത്തി. തുടർന്ന് റെയിൽവേസ്റ്റേഷനു സമീപത്തുനിന്നു കാറിലാണ് തട്ടിക്കൊണ്ടുപോയി മർദിച്ചത്. 3,500 രൂപയും ഫോണും കവർന്നശേഷം അവശനായ ഇയാളെ വഴിയിൽ ഇറക്കിവിട്ടു.
കാക്കനാടു ഭാഗത്തെത്തിച്ചാണ് മർദിച്ചതും വീഡിയോ ചിത്രീകരിച്ചതെന്നുമാണു വിവരം. തുടർന്ന് യുവാവ് ചേർത്തല പൊലീസിൽ പരാതിനൽകി. സ്റ്റേഷൻ ഓഫീസർ ബി. വിനോദ്കുമാർ അന്വേഷണത്തിനു മേൽനോട്ടം വഹിച്ചു. സബ് ഇൻസ്പെക്ടർ കെ.പി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ആലുവയിലെ കോഫിഷോപ്പിൽനിന്നു പിടികൂടിയത്.



