- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്രൈനിൽ നിന്നുള്ള വിനോദസഞ്ചാരിയെ വർക്കലയിലെ റോഡരികിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കം
വർക്കല: ഇടവയിൽ യുക്രൈനിൽ നിന്നുള്ള വിദേശ വിനോദസഞ്ചാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. യുക്രൈൻ സ്വദേശി ഒലക്‌സാണ്ടർ യൂഷോ(61) ആണ് മരിച്ചത്. ഇടവ വെറ്റക്കട പെത്തിരിമുക്കിനു സമീപം കാറ്റാടിമരത്തിൽ തൂങ്ങിമരിച്ചനിലയിലാണ് കാണപ്പെട്ടത്. മൃതദേഹത്തിന് ഒരുദിവസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. കുരയ്ക്കണ്ണിയിലെ ഹോംസ്റ്റേയിലാണ് ഇയാൾ താമസിച്ചുവന്നത്. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കുമെന്ന് അയിരൂർ പൊലീസ് അറിയിച്ചു.
Next Story