- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈം റെക്കോർഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർക്ക് സസ്‌പെൻഷൻ
കോഴിക്കോട്: കോഴിക്കോട് ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർക്ക് സസ്‌പെൻഷൻ. എസി പി ടി പി ശ്രീജിത്തിനെയാണ് സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തത്.
പണം കൊണ്ടുപോകുന്നതിനിടെ സുരക്ഷാ വീഴ്ച സംഭവിച്ചു എന്നതാണ് സസ്പെൻഷന് കാരണം.ഹൈദരാബാദിലെ കറൻസി ചെസ്റ്റിലേക്ക് പണം കൊണ്ട് പോകുന്നതിനുള്ള സുരക്ഷ ചുമതല ഇദ്ദേഹത്തിനായിരുന്നു. എന്നാൽ പണം കൊണ്ടുപോകുമ്പോൾ സുരക്ഷാ വീഴ്ച വരുത്തിയെന്നാണ് ആരോപണം.
കറൻസിയുമായി പോയ വാഹനത്തിന് അകമ്പടി പോകാൻ ഔദ്യോഗിക വാഹനം ഉപയോഗിച്ചില്ല, സർവീസ് പിസ്റ്റൾ കൈവശം വച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെയുള്ളത്.
Next Story



