- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് പുലി റോഡിന് കുറുകെ ചാടി; പുലിയെ കണ്ട് ഭയന്നപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; യാത്രക്കാരന് പരിക്ക്
മലപ്പുറം: റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. 32കാരനായ മണിമൂളി സ്വദേശി പന്താർ അസറിനാണ് പരിക്കേറ്റത്. മലപ്പുറം വഴിക്കടവ്- നെല്ലിക്കുത്ത് രണ്ടാം പാടം റോഡിലാണ് പുലിയിറങ്ങിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.
അസർ ബൈക്കിൽ പോകുമ്പോൾ പുലി റോഡിലേക്ക് ചാടുകയായിരുന്നു. പുലിയെ കണ്ട് ഭയന്നപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അസറിന്റെ തുടയ്ക്കാണ് പരുക്കേറ്റത്. യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Next Story