- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുറ്റിക കൊണ്ട് മരുമകൻ തലയ്ക്കടിച്ചു; ചികിത്സയിലിരുന്ന 65കാരൻ മരിച്ചു
തിരുവനന്തപുരം: മരുമകന്റെ ആക്രമണത്തെ തുടർന്ന് പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്ന 65കാരൻ മരിച്ചു. ഉറിയാക്കോട് പൂമല മീനാഭവൻ ഡേവിഡ് ആണ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെ മരണപ്പെട്ടത്. മകളുടെ ഭർത്തവ് അരുവിക്കര കുതിരകുളം ഗാന്ധിജി നഗർ പ്രദീപ് വിലാസത്തിൽ പ്രകാശ് (31) ആണ് കേസിലെ പ്രതി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തനിക്കൊപ്പം വാടക വീട്ടിൽ താമസിക്കാൻ വരാത്തതിലെ വിരോധത്താൽ പ്രകാശ് ഭാര്യയെ മർദ്ദിച്ചിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോൾ പ്രകാശ് ഇരുമ്പ് ചുറ്റിക എടുത്ത് ഡേവിഡിന്റ തലയ്ക്കടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഡേവിഡിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ തലയോട്ടിക്കും വാരിയെല്ലിനും പൊട്ടലുകൾ ഉണ്ടാകുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Next Story



