- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിതുരയിലെ വനത്തിൽ കുട്ടിപ്പുലി ചത്ത നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: വിതുരയിലെ വനത്തിൽ കുട്ടിപ്പുലി ചത്ത നിലയിൽ കണ്ടെത്തി. വിതുര കുളിച്ചപ്പാറയിലാണ് സംഭവം. ഉച്ചയോടെയാണ് പ്രദേശവാസികൾ കുട്ടിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. 6 മാസം പ്രായം വരുന്ന കുട്ടിപ്പുലിയാണ് ചത്തത്.
വിറക് ശേഖരിക്കാനെത്തിയ വനവാസികൾക്ക് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പുലികുട്ടിയുടെ ജഡം കണ്ടത്. തള്ളപ്പുലിയെ തേടി വനംവകുപ്പ് ഉദ്യോഗസ്ഥർ അരകീലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം നടത്തി വരുന്നുണ്ട്. മരണ കാരണം അറിയാനായി ജഡം പോസ്റ്റുമോർട്ടം ചെയ്യുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Next Story



