പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് കൊല്ലം-ചെന്നൈ എഗ്മോർ റൂട്ടിൽ ശബരി സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ജനുവരി 16 ചൊവ്വാഴ്ച സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കും. കൊല്ലത്ത് നിന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ട്രെയിൻ സർവീസ് ആരംഭിക്കുക.

രാത്രി ഒമ്പത് മണിയോടെ ചെന്നൈ എഗ്മോറിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മടക്കയാത്ര 11.45-ന് ആരംഭിക്കും. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ട്രെയിൻ കൊല്ലത്ത് എത്തും. അതേസമയം കൊല്ലം-ചെന്നൈ എഗ്മോർ ശബരി സ്പെഷ്യൽ ട്രെയിനിന്റെ ബുക്കിങ് ആരംഭിച്ചു.

രണ്ട് എസി ടു ടയർ കോച്ച്, അഞ്ച് എസി ത്രി ടയർ കോച്ച്, ഒരു എസി ത്രീ ടയർ ഇക്കോണമി കോച്ച്, അഞ്ച് സ്ലീപ്പർ ക്ലാസ് കോച്ച്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, ഒരു ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ച് എന്നീ കോച്ചുകളുള്ള ട്രെയിൻ സർവീസ് ആകും ലഭ്യമാകുക.