- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടനാട്ടിൽ വയോധികയെ പമ്പാ നദിയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെടുത്തത് ആനിമ്മയെ രാവിലെ മുതൽ കാണാതായതിനെ തുടർന്ന് അന്വേഷണം നടത്തുന്നതിനിടെ
കുട്ടനാട്: വയോധികയെ പമ്പാനദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചമ്പക്കുളം ചിന്നൻതോപ്പിൽ വക്കൻ ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും മകൾ റോസമ്മ ജോസഫിനെ (ആനിമ്മ -72) ആണ് വീടിനു സമീപമുള്ള കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അവിവാഹിതയായ ആനിമ്മയെ രാവിലെ മുതൽ കാണാതായിരുന്നു. ബന്ധുക്കൾ സമീപത്തെ വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് നെടുമുടി പൊലീസിൽ പരാതി നൽകി. പൊലീസും അഗ്നിരക്ഷാ സേനയും നടത്തിയ തിരച്ചലിലാണു വീടിനു സമീപത്തെ കടവിൽനിന്നു മൃതദേഹം കണ്ടെടുത്തത്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30നു ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ.
Next Story