വൈക്കം: ജോളാർപ്പെട്ടിൽ ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തിൽ പരേതനായ സുരേന്ദ്രൻ നായരുടെ മകൾ സുരജ എസ്. നായർ (45) ആണ് മരിച്ചത്. ഇന്നു പുലർച്ചെ ആലപ്പുഴ - ധൻബാദ് എക്സ്‌പ്രസിലാണ് സംഭവം.

ട്രെയിൻ ജോളാർപ്പെട്ടിൽ എത്തിയപ്പോഴാണ് സുരജയെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടത്. സഹോദരിയെ ഒഡീഷയിൽ കൊണ്ടുവിട്ട ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ബന്ധുക്കൾ അങ്ങോട്ടേയ്ക്കു തിരിച്ചു. ഭർത്താവ്: ജീവൻ