തിരുവനന്തപുരം: കാട്ടാക്കട പാൽക്കുന്നത്ത് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടമുകൾ സ്വദേശി കിരൺ ആണ് മരിച്ചത്. ചുഴലി രോഗിയായ കിരൺ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

കിരൺ മരിച്ചു കിടന്ന തോട്ടിൽ വളരെ കുറച്ച് വെള്ളമായിരുന്നു ഉണ്ടായിരുന്നത്. മുങ്ങി മരിക്കാനുള്ള വെള്ളം തോട്ടിലുണ്ടായിരുന്നില്ല. ഇതിനാൽ തന്നെ എങ്ങനെയാണ് മരിച്ചതെന്ന കാര്യത്തിൽ സംശയം നിലനിന്നിരുന്നു. ഇതിനിടെയാണ് യുവാവിന് ചുഴലി വരാറുണ്ടെന്ന് കുടുംബം അറിയിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമെ യഥാർത്ഥ മരണകാരണം വ്യക്തമാകൂ.