കൊച്ചി: ബോൾഗാട്ടി പാലത്തിൽ അപകടത്തിൽപ്പെട്ട കാറിന് തീപിടിച്ച് ഒഴിവായത് വൻ ദുരന്തം. കാറിൽനിന്ന് യാത്രക്കാരെ പെട്ടെന്ന് പുറത്തിറക്കിയതിനാൽ ആർക്കും സാരമായ പരിക്കേറ്റിട്ടില്ല.

ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടത്. മത്സ്യം കയറ്റിവന്ന ഗുഡ്സ് ഓട്ടോയും എതിർദിശയിൽനിന്ന് വന്ന കാറുമാണ് ആദ്യം കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ഓട്ടോ ബസ്സിലിടിച്ച് തലകീഴായി മറിഞ്ഞു.

ഓട്ടോയിലും കാറിലുമുണ്ടായിരുന്നവരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് അറിയുന്നത്. റോഡിൽനിന്നും അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.