- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിൽ പൊലീസ് നടത്തിയത് അതിഭീകരമായ നരനായാട്ട് ആണെന്ന് കോൺഗ്രസ് നേതാവ്
ആലപ്പുഴ: കേരളത്തിലെ പൊലീസ് കാണിക്കുന്നത് കാടത്തമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയിൽ പൊലീസ് നടത്തിയത് അതിഭീകരമായ നരനായാട്ട് ആണെന്നും അദ്ദേഹം വിശദീകരിച്ചു.
കളക്ടറേറ്റ് മാർച്ചിൽ യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എംപി. പ്രവീൺ അടക്കമുള്ളവരെ പൊലീസ് ക്രൂരമായി മർദ്ദിച്ചു. ഇത്രയും വലിയ മർദ്ദനം നടത്താൻ എന്ത് കാര്യമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പ്രവീണിനെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോയി കൊല്ലാനുള്ള ശ്രമമാണ് നടത്തിയത്. എന്തിനാണ് ചെറുപ്പക്കാരെ അടിച്ചു കൊല്ലാൻ നോക്കുന്നത്. ഈ പൊലീസുകാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.
അതേസമയം ലാത്തിച്ചാർജിനിടെ പ്രവീണിന്റെ തലയിൽ അടിച്ച പൊലീസിന്റെ ലാത്തി ഒടിഞ്ഞിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രവീൺ ചികിത്സ തേടി.



