- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റേഷൻ ട്രാൻസ്പോർട്ട് കരാറുകാരുടെ സമരം പിൻവലിച്ചു
കൊച്ചി: റേഷൻ ട്രാൻസ്പോർട്ട് കരാറുകാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ.അനിലുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിത്താൻ തീരുമാമായത്. ചർച്ചയിൽ മന്ത്രി ഇടപെട്ട് കരാറുകാർക്ക് നവംബർ മാസത്തെ കുടിശ്ശിക അനുവദിച്ചു. ഇതേ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.
ഇതോടെ സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും ബുധനാഴ്ച പുനഃരാരംഭിക്കാൻ വഴിയൊരുങ്ങി. നവംബർ മാസത്തെ കുടിശ്ശിക വിതരണം ചെയ്യുന്നതിനായി താലൂക്കുകളിലേക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഡിസംബർ മാസത്തേയും ഉടനെ വിതരണം ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. സപ്ലൈകോ വഴിയാണ് തുക കൈമാറേണ്ടത്.
Next Story



