തിരുവനന്തപുരം: ഹോട്ടലുകളും റസ്റ്റോറന്റുകളും കാറ്ററിങ് ഏജൻസികളും മാലിന്യ സംസ്‌കരണത്തിൽ നേരിടുന്ന വെല്ലുവിളികൾ ശാസ്ത്രീയവും സുസ്ഥിരവുമായ രീതിയിൽ പരിഹരിക്കാൻ സംസ്ഥാന സർക്കാർ സാങ്കേതിക പിന്തുണ നൽകും. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ ആരായാൻ സംസ്ഥാന ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.

കേരള ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷൻ, ഫെഡറേഷൻ ഓഫ് ഹോട്ടൽ അസോസിയേഷൻ, ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ എന്നിവയുടെ പ്രതിനിധികൾ ശുചിത്വ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവിധ സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള വിദഗ്ധരുമായി ഈ വിഷയത്തിൽ സംവദിച്ചു.