തൃശൂർ: വെടിക്കെട്ട് പൊതുപ്രദർശനം നടത്തുന്നതുമായി ബന്ധപ്പെട്ട് പെട്രോളിയം ആൻഡ് എക്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ വെടിക്കെട്ട് പൊതുപ്രദർശന ലൈസൻസിനുള്ള അപേക്ഷകൾ സമർപ്പിക്കാവൂ. നിർദേശങ്ങൾ പാലിക്കാതെ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.