- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എരഞ്ഞോളിയിൽ ആറുവയസുകാരി ഉൾപ്പെടെ പത്തു പേരെ തെരുവുനായ കടിച്ചുകീറി
കണ്ണൂർ: തലശേരി നഗരത്തിന്റെ തൊട്ടടുത്തുള്ള എരഞ്ഞോളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ അക്രമാസക്തമായി വിറളി പിടിച്ചു ഓടി പ്രദേശവാസികളായ പത്തുപേരെ കടിച്ചു പരുക്കേൽപ്പിച്ചു. അക്രമാസക്തമായി പ്രദേശത്ത് ഓടി നടന്ന തെരുവുനായ ആറു വയസുകാരി മുതൽ 60 കാരൻ വരെയുള്ള പത്തുപേരെയാണ് കടിച്ചു പരുക്കേൽപിച്ചത്. കൈക്കും കാലിനും കടിയേറ്റ പരിക്കുകളുമായി പത്ത് പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.ബുധനാഴ്‌ച്ച രാവിലെയാണ് സംഭവം.
പരിക്കേറ്റ് ആശുപത്രിയിലെത്തിയവരെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീഷ സന്ദർശിച്ചു. പഞ്ചായത്തിൽ വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യം നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.ബുധനാഴ്ച രാവിലെ 8.30 മുതലാണ് വിറളി പിടിച്ചോടിയ നായ ബസ് കാത്തു നിന്നവരെയും വഴി യാത്രികരെയും വീട്ടുമുററത്ത് നിന്നവരെയും ഉൾപെടെ ആക്രമിച്ചത്. യു.കെ.ജി. വിദ്യാർത്ഥിനിയായ ആറു വയസുകാരിയെ കോറോത്ത് പീടികക്കടുത്ത് സ്‌കൂൾ ബസ് കാത്തു നിൽക്കുന്നതിനിടെയാണ് കടിച്ചത്.
കുട്ടിക്ക് ഷോൾഡറിനും, തുടയിലും ആഴത്തിൽ മുറിവേറ്റു. പെൺകുട്ടിയുടെ ഇളയമ്മ പ്രേമജ (58പ., ചുങ്കത്തെ വിജയൻ ( 58 പ, ഇളയടത്ത് മുക്കിലെ കണ്ണോത്ത് വലിയ പറമ്പിൽ അനന്യ (15), പാലയാട്ടെ പത്മിനി നിവാസിൽ മഹേഷ് (50), ചോനാടം അണ്ടിക്കമ്പനിക്കടുത്ത കച്ചവടക്കാരൻ സുശാന്ത് ( 58 ), ചോനാടം ബല്ല അപാർട്ട്മെന്റ് ഉടമ ജോർജ് (65), ചോനാടം വാഴയിൽ വീട്ടിൽ ശ്രേയ (20), എന്നിവരാണ് ചികിത്സയിലുള്ളത്. ജോലിക്കായി ചോനാടം ഭാഗത്ത് എത്തിയപ്പോഴാണ് പാലയാട്ടെ മഹേഷിന് കടിയേറ്റത്. ഇതോടെ ഭയപ്പാടിലായ നാട്ടുകാർ അക്രമിയായ തെരുവുനായയെ തേടി പിടിച്ചുപിന്നീട് തല്ലിക്കൊന്നു.
തെരുവുനായ ശല്യത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ റോഡരികിലെ മാലിന്യം തള്ളൽ കാരണമാണ് തെരുവുനായകൾ പെരുകാൻ കാരണമാണെന്നാണ് ഈക്കാര്യത്തിൽ പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.



